ADVERTISEMENT

ലണ്ടൻ∙ ബൾഗേറിയയിൽനിന്നും ഇന്നലെ രാത്രി ലണ്ടനിലെത്തിയ കണ്ടെയ്നർ ലോറിയിൽ 39 പേരുടെ മൃതദേഹങ്ങൾ. ഇന്നലെ രാത്രി 1.40 ന് ലണ്ടനിലെ എസെക്സിൽ ഗ്രേസിനു സമീപമുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിലെത്തിയ കണ്ടെയ്നർ ലോറിയിലാണ് 39 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.  നോർതേൺ അയർലൻഡിൽനിന്നുള്ള യുവാവായ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്ത് അന്വേഷണം ആരംഭിച്ചു. ബൾഗേറിയയിൽനിന്നും ശനിയാഴ്ച പുറപ്പെട്ട് ഹോളിഹെഡ്, എയ്ഞ്ജൽസെ വഴി ലണ്ടനിലെത്തിയ ലോറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രായപൂർത്തിയായ 38 പേരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയിലുള്ളത്. 

അനധികൃതമായി ബ്രിട്ടണിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ മൃതദേഹങ്ങളാണ് ലോറിയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ മരണപ്പെട്ടതാകാനാണു സാധ്യത. 2000–ൽ സമാനമായ സാഹചര്യത്തിൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഡോവറിലെത്തിയ ട്രക്കിൽ കണ്ടെത്തിയിരുന്നു. ബ്രിട്ടണിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരായിരുന്നു ഇവർ. 

പ്രധാനന്ത്രി ബോറിസ് ജോൺസണും ഹോം സെക്രട്ടറി പ്രീതി പട്ടേലും സംഭവത്തിൽ അനുശോേചനം രേഖപ്പടുത്തി. ഹോം ഓഫിസുമായും എസെക്സ് പോലീസുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. 

English Summary: Driver arrested after 39 bodies found in lorry container in Essex

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com