ADVERTISEMENT

കോഴിക്കോട്∙  കൂടത്തായി സിലി വധക്കേസിൽ സിലിയുടെ ഭർത്താവായിരുന്ന ഷാജുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനിലാണു ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിട്ടുണ്ട്. ഇരുവരെയും ജോളി ജോസഫിനൊപ്പമിരുത്തിയും പൊലീസ് ചോദ്യം ചെയ്യും.

ഷാജുവിനോട് ഇന്ന് എസ്പി ഓഫിസിൽ ഹാജരാകാന്‍ നേരത്തേ നിർദേശം നൽകിയിരുന്നു. ഇതു പ്രകാരം ബുധനാഴ്ച രാവിലെ തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിലിയുടെ മരണത്തിൽ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ സംശയം. ഇതിനാലാണു പോസ്റ്റ്മോർട്ടം പരിശോധനയെ ഷാജു എതിർത്തതെന്നും പൊലീസിനു സംശയമുണ്ട്.

സിലിയുടെ മരണം സ്ഥിരീകരിച്ച് ‘എവരിതിങ് ക്ലിയർ’ എന്ന ഫോൺ സന്ദേശം ഭർത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് പ്രതി ജോളി മൊഴി നൽകിയിരുന്നു. ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണു സന്ദേശമയയ്ക്കാൻ കാരണം.

സിലിയുടെ ബന്ധു വി.ഡി. സേവ്യർ ഷാജുവിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ ഷാജുവിനും പങ്കുണ്ടെന്നു സംശയിക്കുന്നതായി സേവ്യർ മനോരമ ന്യൂസിനോടു പറഞ്ഞു. പോസ്റ്റ്മോർട്ടം വേണ്ടെന്ന് ഒപ്പിട്ടുനല്‍കാൻ ഷാജു സിലിയുടെ സഹോദരനെ നിർബന്ധിച്ചു. സഹോദരൻ സിജോ വിസമ്മതിച്ചതോടെ ഷാജു തന്നെ ഒപ്പിട്ടുനൽകുകയായിരുന്നുവെന്നും സേവ്യർ പറഞ്ഞു.

ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും ജോളി ജോസഫ് പൊലീസിനോടു പറഞ്ഞു. 

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com