ADVERTISEMENT
തിരുവനന്തപുരം∙ സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തു വരുമ്പോൾ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിച്ചു. മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തിയപ്പോൾ വട്ടിയൂര്‍ക്കാവും കോന്നിയും എൽഡിഎഫ് പിടിച്ചെടുത്തു. അരൂരിൽ ചെങ്കോട്ട തകർത്ത് 2075 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ഷാനിമോൾ ഉസ്മാൻ വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മഞ്ചേശ്വരം. യുഡിഎഫ് സ്ഥാനാർഥി എം. സി. ഖമറുദ്ദീൻ 7923 വോട്ടുകൾക്കാണ് ജയിച്ചുകയറിയത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. 23 വർഷങ്ങൾക്കു ശേഷം കോന്നി മണ്ഡലം തിരിച്ചുപിടിച്ച് എൽഡിഎഫ് . 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ. യു. ജനീഷ് കുമാർ വിജയിച്ചത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി. കെ. പ്രശാന്തിന് അട്ടിമറി ജയം. 14,465 വോട്ടിനാണ് പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തത്. എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി. ജെ. വിനോദ് വിജയിച്ചു. 3750 വോട്ടുകൾക്കാണ് യുഡിഎഫിന്റെ വിജയം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com