ADVERTISEMENT

തിരുവനന്തപുരം∙ ഷാനിമോൾ ഉസ്മാനെതിരായ ജി. സുധാകരന്റെ പൂതന പരാമർശം അരൂരിൽ എൽഡിഎഫിന് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തോൽവി ജില്ലാകമ്മറ്റി പരിശോധിക്കും. ആവശ്യമെങ്കിൽ തുടർനടപടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്. മഞ്ചേശ്വരത്ത് സ്ഥാനാർഥിയുടെ ചില പരാമർശങ്ങൾ ന്യൂനപക്ഷങ്ങളെ എതിരാക്കി. എറണാകുളത്ത് മഴ ഇടതു വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കുന്നതിൽ നിന്നും അകറ്റിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. 

അതേസമയം പുതന പരാമർശം അരൂരിലെ തോൽവിക്ക് കാരണമല്ലെന്നായിരുന്നു ജി. സുധാകരന്റെ പ്രതികണം. തീരപ്രദേശങ്ങളിൽ നിന്നും വോട്ടുചോർച്ചയുണ്ടായി. അരൂരിലെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ മേല്‍ കെട്ടിവയ്ക്കാൻ ശ്രമിക്കേണ്ടതില്ല. പാർട്ടിക്കകത്തിരുന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ വാർത്തകൾ പരത്തുന്നു എന്നും സുധാകരൻ പറഞ്ഞു. 

അതേസമയം  അരൂരിലെ പരാജയത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അഭികാമ്യമല്ലെന്നും തോമസ് ഐസക് പ്രതികരിച്ചു. 

English Summary: Cpm Criticise G Sudhakaran's Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com