ADVERTISEMENT

കൊച്ചി∙ കൊച്ചി കോർപറേഷൻ മേയറെ ഉടന്‍ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ. ഭരണസമിതി മാറ്റത്തിനായി നേരത്തേ ഉണ്ടായിരുന്ന ധാരണ നടപ്പാക്കുമെന്ന് കെ. ബാബു പറഞ്ഞു. മേയറും ഹൈബി ഈഡനും പരസ്പരം ആരോപണങ്ങള്‍ നടത്തുന്നതു നിര്‍ത്തണം. ഭരണ സമിതിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും കെ.ബാബു മനോരമ ന്യൂസിനോടു പറഞ്ഞു.

ഹൈക്കോടതിയുടെ രൂക്ഷപരാമർശത്തെ തുടർന്ന് മേയർക്കെതിരെ ആരോപണങ്ങള്‍ കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണു നടപടി.  എന്നാൽ മേയറെ മാറ്റുന്നതു മുൻധാരണ പ്രകാരമാമെന്നാണ് കെ. ബാബു മനോരമ ന്യൂസിനോടു പറഞ്ഞത്. കൊച്ചി കോർപറേഷുമായി ബന്ധപ്പെട്ടു രണ്ടര വർഷം കഴിയുമ്പോൾ മാറ്റമുണ്ടാകുമെന്നു നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അത് കോർപറേഷനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പരാമർശങ്ങളുടെയോ നേതാക്കന്മാരുടെ പ്രസ്താവനകളുടെയോ വെള്ളക്കെട്ടിന്റെയോ അടിസ്ഥാനത്തിലോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോര്‍പറേഷന്‍ മേയറെ മാറ്റണമെന്ന നിലപാടിലുറച്ച് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. കോര്‍പറേഷനിലെ ഭരണമാറ്റം സംബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വികാരം മുതിര്‍ന്ന നേതാക്കള്‍ കെപിസിസി പ്രസിഡന്‍റിനെ അറിയിക്കുകയും ചെയ്തിരുന്നു. നഗരസഭാ ഭരണത്തില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് വി.ഡി. സതീശന്‍ എംഎല്‍എയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

English Summary : Kochi mayor will be replaced soon, says K. Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com