ADVERTISEMENT

തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം നടപ്പാകില്ല. പുനഃസംഘടനയില്‍ ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തണമെന്ന് െഎ ഗ്രൂപ്പ് കര്‍ശന നിലപാടെടുത്തതോടെയാണു നീക്കം ഉപേക്ഷിക്കുന്നത്. ഭാരവാഹികളുടെ അന്തിമപട്ടിക ഇന്നോ നാളെയോ ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കും. ഈയാഴ്ച അവസാനത്തോടെ നേതാക്കള്‍ ഡല്‍ഹിക്കു പോകും.

പാര്‍ട്ടി നേതൃത്വത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം കൊടുക്കാനെന്ന ലക്ഷ്യത്തോടെയാണു പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം നടപ്പാക്കാന്‍ ആലോചിച്ചത്. ഇതിനെ എ ഗ്രൂപ്പ് അനുകൂലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന്  വി.ഡി. സതീശന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളെ ഒഴിവാക്കുന്നത് ഉചിതമായിരിക്കില്ലെന്നാണു തുടക്കം മുതല്‍ രമേശ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യത്തില്‍ സമവായത്തിലെത്താതിരുന്നതാണു പുനഃസംഘടന നീളാനും കാരണം.

ഉപതിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം ഒരാള്‍ക്ക് ഇരട്ടപ്പദവി കൊടുക്കുന്നതു പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പിനിടയാക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റ വാദം. എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും കഴി‍ഞ്ഞദിവസം ഒന്നിച്ചിരുന്നപ്പോഴും ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം ഗുണകരമാകില്ലെന്ന നിലപാട് ചെന്നിത്തല ആവര്‍ത്തിച്ചു. ഇതോടെയാണു ജനപ്രതിനിധികളേയും ഉള്‍പ്പെടുത്താന്‍ ധാരണയായത്.

ഭാരവാഹികളുടെ പ്രാഥമിക പട്ടിക തയാറായതായാണു സൂചന. വൈകിട്ട് ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്തശേഷം രണ്ടുദിവസത്തിനുള്ളില്‍ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും. ‌കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വെളളിയാഴ്ചയോ ശനിയാഴ്ചയോ നേതാക്കള്‍ ഡല്‍ഹിക്ക് പോകും. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയും ഇതോടൊപ്പം ഉണ്ടാകും. 

English Summary: Congress reorganization; KPCC denied one designation for one move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com