ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡ പ്രതിപക്ഷ നേതാവ്

ഭൂപീന്ദർ സിങ് ഹൂഡ

ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഹരിയാനയിൽ പ്രതിപക്ഷ നോതാവ്. ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഹൂഡയെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും നിയമിച്ചത്.

ഹൂഡയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ എം‌എൽ‌എമാർ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷ കുമാരി സെൽജയെയും നടത്തിയ പ്രവർത്തനങ്ങളെ ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് പ്രശംസിച്ചു.

ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസ് ഹൈക്കമാൻഡ് അശോക് തൻവാറിനു പകരം കുമാരി സെൽജയെ സംസ്ഥാന പാർട്ടി അധ്യക്ഷയായി നിയമിച്ചത്. ഇതിൽ പ്രതിഷേധിച്ച് തൻവാർ പിന്നീട് പാർട്ടി വിട്ടിരുന്നു.

90 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് 40 സീറ്റുണ്ട്. കോൺഗ്രസിന് 31 സീറ്റും. സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടി (ജെജെപി) 10, ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ‌എൻ‌എൽഡി) ഒന്ന്, ഹരിയാന ലോക്ഹിത് പാർട്ടി ഒന്ന്, ഏഴ് സ്വതന്ത്രർ എന്നിങ്ങനെയാണ് മറ്റു സീറ്റുകൾ. ഏഴ് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു.

English Summary: Congress Elects Bhupinder Hooda As Leader Of Opposition In Haryana

FROM ONMANORAMA