ADVERTISEMENT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ച് ശിവസേന ഒത്തുതീര്‍പ്പിനില്ലെന്ന് ഉദ്ധവ് താക്കറെ. ഉപാധികള്‍ അംഗീകരിക്കാതെ  സര്‍ക്കാരുണ്ടാക്കാനുളള ബിജെപി നീക്കത്തെ തടുക്കാന്‍ റിസോര്‍ട്ട് രാഷ്ട്രീയവും ശിവസേന പുറത്തെടുത്തു.  പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്ര ഗവര്‍ണര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. നിയമസഭയുടെ കാലാവധി മറ്റന്നാള്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം

എംഎല്‍എമാരെ  വശത്താക്കാനുളള ബി.ജെ.പി നീക്കം തടയാന്‍ ശിവസേന എംഎ‍ല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.  ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ബി.ജെപി നീക്കത്തില്‍ വീഴരുതെന്ന് നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാര്‍ക്ക് ഉദ്ധവ് താക്കറെ  കര്‍ശന മുന്നറിയിപ്പ് നല്‍കി. 

ഇതിനിടെ ബി.ജെ.പി പ്രതിനിധി സംഘം ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ കത്തുമായാണ് സംഘം എത്തിയതെങ്കിലും ശിവസേന നിലപാട് കര്‍ക്കശമാക്കിയതോടെ കത്ത് നല്‍കിയില്ല. അതേസമയം ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com