ADVERTISEMENT

ന്യൂഡൽഹി∙ എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് തന്നെയും കുടുംബത്തെയും വര്‍ഷങ്ങളായി സംരക്ഷിച്ചതിന് രാഹുൽ എസിപിജിക്കു നന്ദി അറിയിച്ചത്. എസ്പിജി സുരക്ഷാ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

'വർഷങ്ങളായി തന്നെയും കുടുംബത്തെയും സംരക്ഷിച്ച എസ്പിജിയിലെ എന്റെ എല്ലാ സഹോദരി–സഹോദരന്മാർക്കും വലിയ നന്ദി. നിങ്ങളുടെ സമര്‍പ്പണത്തിനും ഉറച്ച പിന്തുണയ്ക്കും  കരുതലിനും നന്ദി.  നിങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ആശംസകളും നേരുന്നു'– രാഹുൽ കുറിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇനിമുതൽ ഇവര്‍ക്ക് ലഭിക്കുക. നെഹ്റു കുടുംബത്തിന്‍റെ  സുരക്ഷ പിന്‍വലിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാകും രാജ്യത്ത് എസ്പിജി സുരക്ഷ.

ആഭ്യന്തരവകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് ഈ കാര്യത്തിൽ തീരുമാനമെടുത്തത്. നിലവില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തിയതായും റിപ്പോര്‍ട്ടുണ്ട്.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിവന്നിരുന്ന എസിപിജി സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു.

English Summary : Rahul Gandhi thanks SPG for protecting Gandhi family for years as govt removes security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com