2.77 ഏക്കര്‍ ഭൂമി; അയോധ്യ കേസിലെ ഭൂമിയും വഴികളും: ഗ്രാഫിക്സ് അവതരണം

ayodhya-graphics
SHARE

അയോധ്യയില്‍ 2.77 ഏക്കറാണ് തര്‍ക്കഭൂമി. അവിടെ എന്തൊക്കെയാണ് ഉണ്ടായിരുന്നത്, ഉള്ളത് എന്നതിന്റെ രേഖാചിത്രം. വിഡിയോ അവതരണം കാണാം.

അയോധ്യക്കേസിൽ തർക്കഭൂമി കേന്ദ്ര ട്രസ്റ്റിന് നൽകി. ഇവിടെ ക്ഷേത്രം നിര്‍മിക്കാം. പകരം തർക്കഭൂമിക്കു പുറത്ത് പള്ളിക്കായി അ‍ഞ്ചേക്കര്‍ നൽകും. ഇത് കേന്ദ്ര സർക്കാർ നൽകണം. മൂന്നു മാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്നും കോടതി വിധി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2.77 ഏക്കർ ഭൂമി മൂന്നായി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA