ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യ കേസിലെ സുപ്രീം കോടതി വിധിയിൽ തൃപ്തരല്ല, എങ്കിലും വിധി അംഗീകരിക്കുന്നുവെന്നു സുന്നി വഖഫ് ബോർഡ്. രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്കു തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ്  പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി വന്നത്. വിധി മാനിക്കുന്നു, റിവ്യൂ ഹര്‍ജി നല്‍കുന്നു കാര്യം പരിഗണിക്കുമെന്നു മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും പ്രതികരിച്ചു. 

സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും മന്ത്രി പ്രതികരിച്ചു

സുപ്രീംകോടതി വിധിക്കു പിന്നാലെ കോണ്‍ഗ്രസിന്റെ സ്ഥിരം – പ്രത്യേക സമിതി അംഗങ്ങള്‍ പാർട്ടി അധ്യക്ഷ  സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും രാമക്ഷേത്ര നിർമാണത്തിനു കോൺഗ്രസിന് അനുഭാവപൂർണമായ നിലപാടാണ് ഉള്ളതെന്നും കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു. അയോധ്യകേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

അയോധ്യതര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം എന്നതാണ് വിധി. അതിന്റെ അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് നല്‍കും. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അ‍ഞ്ചേക്കര്‍ സർക്കാർ നൽകണം. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജനടത്തിയതിന് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ടും ഉദ്ധരിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്നു പറഞ്ഞ കോടതി ഖനനത്തില്‍ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നു എഎസ്ഐ റിപ്പോര്‍ട്ട് ഉണ്ടെന്നും ചൂണ്ടിക്കാട്ടി. നിര്‍മോഹി അഖാഡയുടെ ഹര്‍ജിക്ക് നിയമസാധുതയില്ല രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

English Summary: Ayodhya verdict: Disputed site goes to Ram Janmabhoomi Nyas, Sunni Waqf Board reaction 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com