ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാ‌സ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിൽ. കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ‌് പ്രധാനമന്ത്രി ഗുരുദാ‌സ്‌പൂരിലെത്തിയത്. ഗുരുദാ‌സ്‌പൂര്‍ എംപി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

അയോധ്യ കേസിൽ നൂറ്റാണ്ടുകളുടെ നിയമപോരാട്ടത്തിനാണ് ഇന്ന് സുപ്രീംകോടതി വിധി പറഞ്ഞത്. രാജ്യം ജാഗ്രതയോടെ കാത്തിരുന്ന വിധി പറഞ്ഞതിൽ പോലും സുപ്രീംകോടതി സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധേയമാണ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടിരട്ടി പ്രായമുള്ള അയോധ്യ കേസിൽ തർക്കഭൂമിയില്‍ ക്ഷേത്രം പണിയാം. പകരം തർക്കഭൂമിക്കു പുറത്ത് പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി നൽകാനുമാണ് സുപ്രീംകോടതിയുടെ വിധി. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.

English Summary: PM Narendra Modi  inaugurated Kartarpur corridor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com