ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ തർക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണെന്നു മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. മുസ്‌ലിംകൾക്കു പള്ളി നിർമിക്കാനായി അഞ്ചേക്കർ നൽകണമെന്ന സുപ്രീം കോടതി നിർദേശത്തിലും അദ്വാനി സംതൃപ്തി രേഖപ്പെടുത്തി.

സ്പർധയും കാഠിന്യമേറിയ വാക്കുകൾ പ്രയോഗിക്കുന്നതുമെല്ലാം ഇനി എല്ലാവരും ഉപേക്ഷിക്കണം. സാമൂഹിക ഐക്യത്തിനും സമാധാനത്തിനുമായിരിക്കണം പ്രാധാന്യം നൽകേണ്ടത്. ഇന്ത്യയിലെ വൈവിധ്യമാർന്ന സമൂഹത്തിലെ അംഗങ്ങൾ ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച അദ്വാനിയുടെ 92–ാം പിറന്നാളായിരുന്നു. അതിന്റെ ആഘോഷങ്ങൾക്കിടെയായിരുന്നു വിധി.

English Summary: LK Advani on Supreme Court's Ayodhya Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com