ADVERTISEMENT

ന്യൂഡൽഹി∙ ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെയുള്ള ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അറിയിച്ചു. അതേസമയം ഇന്ന് ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗം കരട് ഹോസ്റ്റൽ മാനുവൽ പാസാക്കിയതായാണ് സൂചന. 

എക്സിക്യൂട്ടീവ് കൗൺസിൽ യോഗം നടക്കേണ്ടിയിരുന്ന കൺവൻഷൻ സെന്റർ രാവിലെ മുതൽ വിദ്യാർത്ഥികൾ ഉപരോധിച്ചു. വിസി അടക്കമുള്ളവർ യോഗത്തിന് എത്താത്തതിനെ തുടർന്ന് പ്രതിഷേധം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കു മാറ്റി.

യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അധ്യാപക പ്രതിനിധികളും വിദ്യാർഥികൾക്ക്‌ പിന്തുണയുമായെത്തി. ക്യാംപസിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി ഇന്ന് യുജിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. 

English Summary: JNU protest: Students enter admin building, demand meeting with vice-chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com