ADVERTISEMENT

മുംബൈ∙ 1.41 കോടി രൂപയുടെ ഹെറോയിനുമായി മുൻ പൊലീസ് ഇൻഫോർമർ അറസ്റ്റിലായി. മുംബ്ര നിവാസി ഖാലിദ് വാസി ഖാനെ ആണ് മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സെൽ (എഎൻസി) പിടികൂടിയത്. 2000-2003 കാലയളവിൽ എഎൻസിയുടെ തന്നെ ഇൻഫോർമറായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ഖാലിദ്.

പൊലീസിനു  രഹസ്യവിവരങ്ങൾ നൽകുന്നവരും ചിലപ്പോൾ കേസന്വേഷണത്തിൽ സഹായിക്കുന്നവരാണ് പൊലീസ് ഇൻഫോർമാർ. ചില പൊലീസ് ഇൻഫോർമർമാരും ലഹരിമാഫിയയുമായുള്ള കൂട്ടുകെട്ടാണ് ഖാന്റെ അറസ്റ്റോടെ തകർത്തതെന്ന് എഎൻസി അവകാശപ്പെട്ടു. 

നേരത്തെ ലഭിച്ച വിവരമനുസരിച്ച് ദക്ഷിണ മുംബൈയിലെ ഡോക്ക്‌യാർഡ് റോഡ്‌ റെയിൽവേ സ്‌റ്റേഷനു സമീപത്താണ് ഖാനെ അറസ്റ്റ് ചെയ്യുന്നത്. 470 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

English Summary: Police Informer Arrested In Mumbai With Heroin Worth Over Rs. 1 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com