ADVERTISEMENT

ശബരിമല∙ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും നിലനില്‍ക്കണമെന്നും ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. സുപ്രീംകോടതിയില്‍ നിന്ന് ‍അനുകൂലവിധി പ്രതീക്ഷിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് പിന്നിട്ടത്. തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണം ശബരിമലയിലെ പ്രശ്നങ്ങളാണെന്നും സര്‍ക്കാര്‍ നിലപാട് എന്തെന്നല്ല പ്രശ്നമെന്നും വി.എന്‍.വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.

എന്നാൽ അയ്യപ്പന്റെ യുക്തിപ്രകാരം വിധിവരുമെന്നായിരുന്നു ശബരിമല നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയുടെ പ്രതികരണം. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലമാണ് പ്രതീക്ഷിക്കുന്നതെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികളിൽ രാവിലെ 10.30ന് സുപ്രീംകോടതി വിധിപറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണു വിധിപറയുന്നത്.  

English Summary: Sabarimala Priest V N Vasudevan Namboothiri's reaction on Supreme Court Verdict

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com