ADVERTISEMENT

ശബരിമല∙ അയ്യപ്പന്റെ യുക്തിപ്രകാരം ശബരിമല വിധിവരുമെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിര്‍ഭരമായ തീര്‍ഥാടനകാലം പ്രതീക്ഷിക്കുന്നെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടെ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.   

യുവതികള്‍ക്കു പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോള്‍ ശബരിമലയും കേരളത്തിലെ തെരുവുകളും പ്രതിഷേധത്താല്‍ നിറഞ്ഞിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്.

English Summary: Priest Reaction On Sabarimala Verdict

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com