ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിധിയിൽ സന്തോഷമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാൻ കഴിയൂ. അതുവരെ വിശ്വാസികളായ യുവതികൾ ശബരിമലയ്ക്ക് പോവില്ലെന്നാണു കരുതുന്നത്. ഇത്തവണ യുവതികളെ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് തോന്നുന്നില്ല. വിശാല ബെഞ്ചിനു വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ ഇന്നത്തെ വിധി വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്ന് എന്‍എസ്എസ് പ്രതികരിച്ചു. 

സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. യുവതികളെ പൊലീസ് എത്തിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസം സംരക്ഷിക്കുന്ന വിധിയെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. അതേസമയം, വിധി വക്രീകരിക്കാന്‍ ആരും നോക്കരുതെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com