ADVERTISEMENT

തിരുവനന്തപുരം ∙ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പിടിഎയെ പഴിചാരി മന്ത്രി ജി.സുധാകരന്‍. ക്ലാസിലുണ്ടായിരുന്നത് വലിയ ദ്വാരങ്ങളായിരുന്നു. അവ അടക്കേണ്ടത് പിടിഎയുടെ പണി ആണ്. വിദ്യാഭ്യാസ വകുപ്പോ എന്‍ജിനീയറോ വന്ന് നോക്കേണ്ട കാര്യമല്ല ഇത്.

പിടിഎയ്ക്കു എന്തായിരുന്നു പണി. കുട്ടി മരിച്ചതിന് കാരണം സ്കൂളല്ല. സ്കൂള്‍ തല്ലിതകര്‍ത്തത് തെറ്റാണ്. സ്കൂളാണ് കുട്ടിമരിച്ചതിനു കാരണം എന്ന മട്ടില്‍ പെരുമാറി. പിടിഎ പ്രസിഡന്റ് സ്ഥലത്തെ വലിയ പ്രമാണിയെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

ഷഹ്‌ലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പറ്റിയെന്നു കണ്ടെത്തൽ. ബത്തേരി താലൂക്ക് ആശുപത്രിയുടെ വീഴ്ചയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും ആന്‍റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായി. ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

English Summary: Batheri Student Snake Bite Row, G Sudhakaran Against PTA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com