ADVERTISEMENT

കൽപ്പറ്റ∙ പാമ്പുകടിയേറ്റ ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപിക ലിന നിരവധി തവണ പറഞ്ഞിരുന്നുവെന്നും എന്നാൽ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നു അധ്യാപകനെന്ന് വെളിപ്പെടുത്തലുമായി സഹപാഠികൾ. പാമ്പ് കടിച്ചെന്ന് ഷെഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല. അധ്യാപകൻ ഷിജിൽ ലിന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക സ്കൂൾ വിട്ട് ഇറങ്ങിപോയെന്നും കുട്ടികൾ  മനോരമ ന്യൂസിനോട് പറഞ്ഞു. ഷെഹല നിന്നു വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് അധ്യാപകൻ പറഞ്ഞത്.

ഷെഹല ഷെറിന് ക്ലാസ് മുറിയില്‍വച്ചു പാമ്പുകടിയേറ്റത് ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല്‍ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ലത്രേ. അധ്യയനവര്‍ഷാരംഭത്തില്‍ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടിയെടുക്കുമെന്ന് കലക്ടര്‍ അദീല അബ്ദുല്ല മനോരമ ന്യൂസിനോട് പറഞ്ഞു.

English Summary : Lina teacher asked several times to take shahla to hospital but the other sir denied, reveals sttudents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com