ADVERTISEMENT

കൊച്ചി∙ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കു നേരെയുണ്ടായ മുളകുസ്പ്രേ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാവിമുണ്ടും വെള്ള ഷർട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു തനിക്കുനേരെ ആക്രമണം നടത്തിയ ഒരാളുടെ മുഖത്തടിച്ചതായും ആരോപണമുണ്ട്. 

കാറിൽ നിന്നു ഫയൽ എടുക്കാൻ കമ്മിഷണർ ഓഫീസിൽ നിന്നു പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ മുളകുസ്പ്രേ ചെയ്യുകയായിരുന്നു. തുടർന്ന് ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com