ADVERTISEMENT

വാഷിങ്ടൺ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആശുപത്രി യാത്രയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഫോട്ടോഷോപ് ചെയ്ത തന്റെ സിക്സ് പാക്ക് ശരീരം ട്വീറ്റ് ചെയ്ത് ട്രംപ്. കഴിഞ്ഞ ശനിയാഴ്ച വാഷിങ്ടണിനു പുറത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സതേടി ട്രംപ് പോയതിനു പിന്നാലെയാണ് മുന്നറിയിപ്പില്ലാത്ത പോക്ക് അത്ര സുഖകരമല്ലെന്ന രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഹാർട്ട് അറ്റാക്ക് ആണെന്നു വരെ വാർത്തകൾ വന്നിരുന്നു. മാധ്യമങ്ങളുടെ പ്രചരണത്തിൽ കോപാകുലനായ ട്രംപ് തന്റെ 'ബോക്സർ ഫിറ്റ് ബോഡി' ട്വീറ്റ് ചെയ്താണ് മറുപടി നൽകിയത്.

ഒരു ബോക്സറുടെ ശരീരത്തിൽ ട്രംപിന്റെ തല വെട്ടിവച്ച രീതിയിലാണ് ചിത്രം. റോക്കി 3 എന്ന സിൽവസ്റ്റർ സ്റ്റാലന്റെ സിനിമയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് ട്രംപ് തന്റെ തല വെട്ടിയൊട്ടിച്ചത്. തന്റെ ഉറച്ച ശരീരത്തെ കുറിച്ച് വാതോരാതെ സംസാരിക്കാനും ട്രംപ് മടിച്ചില്ല. 

ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദി തന്റെ ആശുപത്രി സന്ദർശനത്തെക്കുറിച്ച് വീമ്പ് പറയാൻ ട്രംപ് മാറ്റിവച്ചിരുന്നു. ‘മുന്നറിയിപ്പില്ലാത്ത ആശുപത്രി സന്ദർശനം ഹൃദയാഘാതം മൂലമാണെന്ന് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അത് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഏറെ ആശങ്കയാലാഴ്ത്തി. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഒരു ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു–തന്റെ അതിശയകരമായ ശരീരഘടന കാണണം. ആദ്യം അവരെന്നോട് ആവശ്യപ്പെട്ടത് ഷർട്ട് ഊരാനാണ്. നിങ്ങളുടെ ആകർശകമായ വിരിഞ്ഞ നെഞ്ച് കാണിക്കൂ. ഇതുവരെ അങ്ങനെയൊന്ന് ഞങ്ങൾ കണ്ടിട്ടില്ല’. – ട്രംപ് പറഞ്ഞു. സ്വന്തം ശരീരത്തെ പ്രശംസിക്കുന്നതോടൊപ്പം ഫ്ലോറിഡയുടെ ഗവർണർ റോൺ ഡിസാന്റീസിന്റെ മസിലുകളെ പുകഴ്ത്താനും ട്രംപ് മറന്നില്ല. അദ്ദേഹത്തിന്റം കൂടെയുണ്ടായിരുന്ന ഒരു ദിവസം അദ്ദേഹത്തിന്റെ തോളിൽ വെറുതെ ഒന്നു തട്ടി. എന്റെ കൈ വേദനിച്ചു, അത്രയ്ക്ക് ശക്തനാണ് അദ്ദേഹം. തടിയനല്ല അദ്ദേഹം, പക്ഷെ ശക്തനാണ്. ഇങ്ങനയാകണം എല്ലാവരുമെന്നാണ് എനിക്ക് പറയാനുള്ളത്– ട്രംപ് പറഞ്ഞു. 

ആരെയും അറിയിക്കാതെയുള്ള ട്രംപിന്റെ ആശുപത്രി സന്ദർശനം മാധ്യമങ്ങളിൽ സംശയം ഉണ്ടാക്കിയിരുന്നു. എന്നാൽ എല്ലാ വർഷവും നടത്താറുള്ള ബോ‍‍ഡി ചെക്കപ്പ് ഇതത്തവണ നേരത്തെയാക്കിയതാണെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. എന്തായാലും ട്രംപിന്റെ പുതിയ ചിത്രം ട്വിറ്റർ ഏറ്റെടുത്തു കഴിഞ്ഞു. നിറയെ പരിഹസങ്ങളും രസകരമായ കമന്റുകളും ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. 

English Summary : US President Trump tweets photoshopped bare-chested photo amid health rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com