ADVERTISEMENT

ബെംഗളൂരു∙ എംഎൽഎമാരെയും വ്യവസായികളെയും കുടുക്കി കോടിക്കണക്കിനു രൂപ തട്ടിയെടുക്കുന്ന പെൺകെണി റാക്കറ്റിന്റെ വേരറുക്കാൻ, കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചേക്കും. ഗദഗ് ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎ നൽകിയ പരാതിയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 8 അംഗ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ 2 എംഎൽഎമാർ ഉൾപ്പെടെ 6 രാഷ്ട്രീയ പ്രമുഖർ കൂടി കെണിയിൽ കൂടുങ്ങിയതായി പൊലീസ് കണ്ടെത്തി. 

അതേ സമയം മുൻ മന്ത്രി കൂടിയായ ഗദഗ് ജില്ലയിൽ നിന്നുള്ള എംഎൽഎ മാത്രമാണ് പരാതി നൽകാൻ തയാറായതെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചു കിടക്കുന്ന വലിയ റാക്കറ്റാണിത്. 

35 കോടി രൂപ ചോദിച്ചു, പത്തിൽ ഒതുക്കി ഇരകളേറെയും രാഷ്ട്രീയക്കാർ

സെക്സ് റാക്കറ്റുകളുടെ വലയിൽ വളരെവേഗം കുടുങ്ങുന്നത് അധികാര സ്ഥാനങ്ങളിൽ ഉള്ളവരാണ്. ഇതാണ് സർക്കാരിനെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന സെക്സ് ടേപ്പ് ഭരണപക്ഷ എംഎൽഎയുടേതാണ്. എന്തെങ്കിലും സാമൂഹിക പ്രശ്നം ഉന്നയിച്ച് ഇവരെ സമീപിക്കുന്ന പെൺകെണി സംഘം, പിന്നീട് യുവതികളുടെ നഗ്നചിത്രങ്ങളും മറ്റും വാട്സാപ്പിൽ അയച്ചു കൊടുത്ത് കുടുക്കുന്നതാണ് രീതി.

ഏതെങ്കിലും അനാശാസ്യ കേന്ദ്രങ്ങളിലോ ഹോട്ടൽ മുറിയിലോ മുറി തരപ്പെടുത്തി പെൺകുട്ടികളെ കാഴ്ചവച്ച ശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണു വിലപേശൽ. നിലവിൽ പുറത്തിറങ്ങിയ അശ്ലീല ക്ലിപ്പിലുള്ള എംഎൽഎയിൽ നിന്ന് 10 കോടി രൂപയാണ് സംഘം കൈപ്പറ്റിയത്. 35 കോടിയിൽ തുടങ്ങിയ വിലപേശലാണ് 10 കോടിയിലെത്തി നിന്നത്.

English Summary: English Summary: Karnataka Honey Trap; SIT may be assigned to investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com