ADVERTISEMENT

കൊച്ചി ∙ സിനിമ സെറ്റുകളില്‍ പുതിയ തലമുറയിലെ ചില അഭിനേതാക്കളും മറ്റും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടും പരിശോധന വേണ്ടെന്ന് എക്സൈസ് വകുപ്പിന്റെ തീരുമാനം. പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇതിനു കാരണം. ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാല്‍ പരിശോധന നടത്താമെന്നിരിക്കെയാണ് എക്സൈസിന്റെ ഒഴിഞ്ഞുമാറല്‍.

നിര്‍മാതാക്കള്‍ തന്നെ ലഹരിമരുന്ന് ഉപയോഗം വെളിപ്പെടുത്തിയിട്ടും എക്സൈസ് വകുപ്പ് അറിഞ്ഞഭാവം നടിക്കുന്നില്ല. രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നു നിയമമന്ത്രി എ.കെ. ബാലന്‍ പറഞ്ഞതാണ് എക്സൈസ് വകുപ്പിനെ പിന്തിരിപ്പിക്കുന്നത്. കൃത്യമായ പരാതിയില്ലാതെ ചാടിപ്പുറപ്പെട്ട് പരിശോധന നടത്തി ഇളിഭ്യരാകാനില്ലെന്ന നിലപാടാണ് എക്സൈസ് ഉന്നതര്‍ക്ക്. പരാതിയും കൃത്യമായ വിവരവും ലഭിക്കുംവരെ സെറ്റുകളില്‍ പരിശോധന നടത്തേണ്ട എന്നാണ് തീരുമാനം. ഫോണ്‍ വഴി ലഭിക്കുന്ന വിവരം പിന്തുടര്‍ന്നുപോലും പരിശോധനയ്ക്ക് പുറപ്പെടുന്ന എക്സൈസിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

English Summary: Drug use in cinema location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com