ADVERTISEMENT

മുംബൈ∙ ഒരുമിച്ചു പ്രവർത്തിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെന്ന് എൻസിപി നേതാവ് ശരദ് പവാർ. എന്നാൽ താൻ അതിന് വിസ്സമതിക്കുകയായിരുന്നു. മറാത്തി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പവാറിന്റെ െവളിപ്പെടുത്തൽ. 

ഒരുമിച്ച് പ്രവർത്തിക്കാമെന്ന് മോദി ആവശ്യപ്പെട്ടു. നല്ല വ്യക്തിബന്ധമാണ് നമുക്കിടയിലുള്ളത്, പക്ഷെ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ് താൻ പറഞ്ഞതെന്ന് പവാർ വ്യക്തമാക്കി. എന്നാൽ തന്നെ രാഷ്ട്രപതി ആക്കാമെന്ന് മോദി വാഗ്ദാനം നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. മകൾ സുപ്രിയ സുളെയ്ക്ക് മോദി മന്ത്രിപദം നൽകാമെന്നു പറഞ്ഞിരുന്നതായും പവാർ വെളിപ്പെടുത്തി.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ച കൊടുമ്പിരികൊള്ളുന്നതിനിടയിൽ പവാർ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതോടെ എൻസിപി ബിജെപിയുമായി ചേർന്ന് സഖ്യം രൂപീകരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു ശേഷം പവാറിനെ പുകഴ്ത്തി മോദി രാജ്യസഭയിൽ സംസാരിക്കുകയും ചെയ്തു. പാർലമെന്ററി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപി അടക്കമുള്ള പാർട്ടികൾ എൻസിപിയിൽ നിന്ന് പഠിക്കണമെന്നായിരുന്നു മോദി പറഞ്ഞത്.

അജിത് പവാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് അറിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് ഉദ്ധവ് താക്കറെയാണെന്നും പവാർ പറഞ്ഞു. 'തെറ്റായ കാര്യമാണ് സംഭവിച്ചത്. ഈ  സഖ്യം താൻ ഇല്ലാതാക്കിയിരിക്കുമെന്ന് വാക്കു കൊടുത്തു. പിന്നീട് അജിത്തിന് തന്റെ പിൻബലം ഇല്ലെന്ന് മനസ്സിലാക്കിയതോടെ അയാൾക്കൊപ്പം നിന്ന അഞ്ച് എംഎൽഎമാരും തിരികെയെത്തുകയായിരുന്നു'- പവാർ വ്യക്തമാക്കി.

English Summary : 'PM Modi Wanted Us To Work Together, Said Not Possible': Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com