ADVERTISEMENT

തിരുവനന്തപുരം∙ ഹെൽമറ്റ് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് പിടിയിലായത് 1046 പേർ. ഇതിൽ ഹെൽമറ്റില്ലാതെ വാഹനം ഓടിച്ച 519 പേരും ഹെൽമറ്റില്ലാതെ ബൈക്കിനു പുറകിലിരുന്ന് യാത്ര ചെയ്ത 537 പേരും ഉൾപ്പെടുന്നു. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനു ഏറ്റവും കൂടുതൽപേർ പിടിയിലായത് കോഴിക്കോടാണ്. 128 പേർ. കുറവ് പാലക്കാട്– 5പേർ.

ഹെൽമറ്റില്ലാതെ ബൈക്കിനു പുറകിലിരുന്ന് യാത്ര ചെയ്തതിനു ഏറ്റവും കുടുതൽ പേർ പിടിയിലായത് കാസർകോടാണ്–62പേർ. കുറവ് ഇടുക്കിയിൽ– 9പേർ. രണ്ടു വിഭാഗങ്ങളിലുമായി കൂടുതൽ പിഴ ഈടാക്കിയത് കോഴിക്കോടാണ്. 164 പേർ ജില്ലയിൽ പിടിയിലായി. സീറ്റ് ബൽറ്റ് ധരിക്കാത്ത 150പേരെ സംസ്ഥാനത്തൊട്ടാകെ പിടികൂടി പിഴ ഈടാക്കി. സർക്കാർ ഖജനാവിലേക്ക് പിഴയിനത്തിൽ ഇന്ന് ലഭിച്ചത് 732750രൂപ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com