ADVERTISEMENT

ചെന്നൈ∙ മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് സ്ഥിരീകരിച്ച് ഫൊറൻസിക് വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട്‌. മൊബൈൽ ഫോണിലെ കുറിപ്പ് മരിക്കുന്നതിനു തൊട്ടു മുൻപ് ഫാത്തിമ എഴുതിയതാണെന്ന് പരിശോധനയിൽ തെളിഞ്ഞു. അതിനിടെ അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിഭാഗം തുറന്നു പരിശോധിച്ചത്. ഇതിന്റെ ഫലമാണ് ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കോടതി ഇത് അന്വേഷണ സംഘത്തിന് കൈമാറും. തന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്ന കുറിപ്പ് മൊബൈൽ ഫോണിന്റെ സ്ക്രീൻ സേവർ ആയാണ് ഫാത്തിമ വച്ചിരുന്നത്. മരിക്കുന്നതിനു തൊട്ടു മുൻപാണ് ഇത് എഴുതിയത്. മരണത്തിനു ശേഷം ഇതിൽ എഡിറ്റിംഗ് നടന്നിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ആരോപണവിധേയരായ അധ്യാപകരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

ഇനി ലാപ്ടോപ്പും ടാബ്‌ലെറ്റും പരിശോധിയ്ക്കുന്നത്തിന്റെ ഫലം കൂടി വരാനുണ്ട്. മതപരമായ വിവേചനം കാണിച്ചുവെന്ന ആരോപണം  നേരിടുന്ന സുദർശൻ പത്മനാഭൻ അടക്കം മൂന്ന് അധ്യാപകരെയാണു വീണ്ടും ആന്വേഷണ സംഘം വിളിച്ചു വരുത്തുക. 2006 മുതൽ ഐഐടിയിൽ നടന്ന ആത്മഹത്യകൾ, ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ യുവജന വിഭാഗം അധ്യക്ഷൻ സലീം മടവൂർ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പരാമർശം. വാദങ്ങൾക്ക് ശേഷം കേസ് വിധി പറയാനായി മാറ്റി.

English Summary : Forensic Report confirms Fathima Latheef's suicide letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com