ADVERTISEMENT

ഭുവനേശ്വർ ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മുന്‍ പൊലീസുകാരനുള്‍പ്പെടെ നാല് പേർ പിടിയിൽ. ഫെബ്രുവരിയിൽ സർവീസിൽനിന്ന് പിരിച്ചുവിട്ട ജിതേന്ദ്ര സേതി എന്ന മുൻ പൊലീസുകാരന്റെയും കൂട്ടാളിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.

പിടിയിലായ മറ്റു രണ്ട് പേരെ പൊലീസ് കസ്റ്റഡയിൽ ചോദ്യം ചെയ്യുന്നു. ഒഡീഷയുടെ ക്ഷേത്ര നഗരമായ പുരിയിലാണ് സംഭവം. ഭുവനേശ്വറിൽ നിന്ന് വീട്ടിലേക്കു പോകാൻ ബസു കാത്തു നിൽക്കുമ്പോൾ പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ജിതേന്ദ്ര സേതി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. വീട്ടിലേക്കു പോകാൻ ലിഫ്റ്റ് നൽകാമെന്ന വാഗ്ദാനം പെൺകുട്ടി നിരസിച്ചതോടെ പൊലീസ് ഐഡി കാണിച്ച് വിശ്വാസം ആർജിച്ചു.

വാഹനത്തിൽ ജിതേന്ദ്ര സേതിയുടെ മൂന്ന് സുഹൃത്തുക്കളെയും കൂടി കണ്ടതോടെ കാറിൽ കയറാൻ മടിച്ച പെൺകുട്ടിയെ വലിച്ചിഴിച്ചു സേതി കാറിൽ കയറ്റുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രമധ്യേ നിമപാറ എന്ന സ്ഥലത്തു ഭക്ഷണം കഴിക്കാൻ ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ വീട്ടിലേക്കുള്ള ബസ് പോയതോടെ നിമപാറയിൽ അടുത്ത ബസിനായി കാത്തുനിൽക്കുകയായിരുന്നു.

പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു ബലാത്സംഗം. മുറിയിൽ കയറ്റി വാതിലടച്ച ശേഷം പൊലീസുകാരനടക്കം രണ്ടു പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. മറ്റു രണ്ടു പേർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. പ്രതികൾ മദ്യപിച്ചു ബോധമില്ലാതെയായതോടെ പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതികളിൽ ഒരാളുടെ പേഴ്സിൽ നിന്ന് ആധാർ കാർഡും ഫോട്ടോ പതിച്ച ഐഡി കാർഡും പെൺകുട്ടി കൈക്കലാക്കിയിരുന്നു. ഇതാണ് പ്രതികളെ അതിവേഗം പിടിക്കാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.

English Summary: Odisha Police Arrest Ex-cop & Accomplice For Allegedly Gang-raping A Minor In Puri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com