sections
MORE

വിവാഹാഭ്യര്‍ഥന നിരസിച്ചു; വനിതാ ഡോക്ടറെ വെടിവച്ചു കൊന്ന് ഡോക്ടര്‍ ജീവനൊടുക്കി

crime-scene
SHARE

ന്യൂഡൽഹി∙ പുരുഷ, വനിതാ ഡോക്ടർമാർ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ. ഡൽഹിയിലെ റോഹിനി സെക്ടർ 13 റോഡിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശ് കുക്റേജ(65), സുദീപ്ത മുഖർജി(55) എന്നിവരാണ് മരിച്ചതെന്ന്  പൊലീസ് അറിയിച്ചു.

ഒാം പ്രകാശ് വനിതാ ഡോക്ടറെ വെടിവച്ചതിനു ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. വിവാഹിതനായ ഓം പ്രകാശ് സുദീപ്തയുമായി ബന്ധം പുലർത്തിയിരുന്നെന്നും വിവാഹം ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിൽ തുടങ്ങിയ വഴക്കാണ് മരണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

English Summary : 2 Delhi Doctors Found Dead In Car; Affair Gone Wrong, Suspect Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA