ADVERTISEMENT

കൊച്ചി∙ യുവനടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സനിൽ കുമാർ പിടിയില്‍. പാലായിൽ നിന്നാണ് ഒന്‍പതാം പ്രതിയായ പത്തനംതിട്ട വെട്ടിപ്രം സനിൽ കുമാർ പിടിയിലായത്. വ്യാപാരസ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ഇയാൾ. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണം എന്ന് കോടതി ജാമ്യക്കാരോടു നിർദേശിച്ചിരുന്നു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

English Summary: Actress Attack Case accused held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com