ADVERTISEMENT

തിരുവനന്തപുരം∙ സാങ്കേതിക സര്‍വകലാശാലയിലെ വിവാദ അദാലത്തില്‍ പങ്കെടുത്തതിനെ നിശിതമായി വിമര്‍ശിച്ച്  രാജ്ഭവന്‍ ഒാഫീസിൽ നിന്നുള്ള റിപ്പോർട്ട് തള്ളി മന്ത്രി കെ.ടി. ജലീൽ. അത് ഗവർണറുടെ റിപ്പോർട്ട് അല്ല. ഏതോ ഡെപ്യൂട്ടി സെക്രട്ടറിയോ മറ്റോ എഴുതിയതാണ്. അതിനു വലിയ പ്രാധാന്യമൊന്നുമില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു. ഡെപ്യൂട്ടി സെക്രട്ടറിയൊക്കെ എഴുതിയ റിപ്പോർട്ടിനു താൻ മറുപടി നൽകണമെന്നു പറഞ്ഞാല്‍ എങ്ങനെയാണ് നടക്കുക എന്നും മന്ത്രി ചോദിച്ചു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും വിസി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നും വിമർശിച്ചു കൊണ്ടാണ് ഗവർണറുടെ സെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കുന്നത്. 

അതേസമയം എംജി സര്‍വകലാശാല മാർക്ദാനത്തില്‍ മന്ത്രി കെ.ടി ജലീലിന്  നേരിട്ട്  പങ്കുള്ളതായി റിപ്പോര്‍ട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.  സർവകലാശാലയുടെ  നടപടികൾ തെറ്റാണ്. ആർക്കെങ്കിലുമെതിരെ നടപടിയുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍  പതിനാറിന് വിസിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഗവർണർ ആലപ്പുഴയിൽ പറഞ്ഞു

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com