ADVERTISEMENT

കൊച്ചി ∙ സമീപവാസികളുടെ സമ്മർദ്ദത്തെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. ആൾത്താമസം കുറഞ്ഞ മേഖലയിലുള്ള ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിൽ ആദ്യം നിയന്ത്രിത സ്ഫോടനം നടത്താനാണു പുതിയ തീരുമാനം. ജനുവരി 11നായിരിക്കും ഈ ഫ്ലാറ്റുകൾ പൊളിക്കുക.

നേരത്തേ 11ന് എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറിൻ എന്നീ ഫ്ലാറ്റുകളാണു ആദ്യം പൊളിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ ആൽഫ സെറിൻ ഫ്ലാറ്റിനോടു ചേർന്ന് ഒട്ടേറെ കുടുംബങ്ങളാണു താമസിക്കുന്നത്.

ആൾത്താമസം കുറഞ്ഞ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിൽ ആദ്യം സ്ഫോടനം നടത്തി, പൊളിക്കുമ്പോൾ സമീപ സ്ഥലങ്ങൾക്കു പ്രശ്നമൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന സമീപവാസികളുടെ ആവശ്യത്തെ തുടർന്നാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com