ADVERTISEMENT

തിരുവനന്തപുരം ∙ ചികിത്സയ്ക്കായി പാര്‍ട്ടിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് കൂടി അവധിക്ക് അപേക്ഷിച്ചു. ഇതോടെ സിപിഎമ്മിന് താല്‍ക്കാലിക സംസ്ഥാന സെക്രട്ടറി വരാന്‍ സാഹചര്യമൊരുങ്ങി.

തീരുമാനം വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് വരും. മുതിർന്ന നേതാക്കളായ എം.എ.ബേബി, എം.വി.ഗോവിന്ദന്‍ എന്നിവര്‍ അടക്കം പരിഗണനയിലുണ്ട്. സെക്രട്ടറി മന്ത്രിസഭയില്‍ നിന്നായാല്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്. ഇ.പി.ജയരാജൻ അടക്കമുള്ളവരുടെ പേരുകളാണ് മന്ത്രിമാരിൽ നിന്നുയരുന്നത്.

കഴിഞ്ഞ ഒന്നരമാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണൻ സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് അവധി നീട്ടുന്നത്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തില്‍ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.

English Summary: CPM State Secretary Kodiyeri Balakrishnan to Take Leave from Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com