sections
MORE

മന്ത്രി ജലീൽ അധികാര ദുർവിനിയോഗം നടത്തി; രാജ്ഭവന്റെ റിപ്പോർട്ട് പുറത്ത്

KT-Jaleel-1.JPG.image.784.410
കെ. ടി. ജലീൽ
SHARE

തിരുവനന്തപുരം∙ സാങ്കേതികസര്‍വകലാശാല വിവാദ അദാലത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്തതിനെതിരെ രാജ്ഭവന്‍. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവർണറുടെ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. വൈസ് ചാൻസലർ ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നല്‍കിയ കുറിപ്പിലാണ് ഗവര്‍ണറുടെ സെക്രട്ടറി,  മന്ത്രി കെ.ടി. ജലീലിനെയും വൈസ് ചാന്‍സലറെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചാണ് രാജ്ഭവന്‍ രേഖ പുറത്തു വന്നത്.

ചാന്‍സലറുടെ അനുമതിയോടെയാവണം പ്രോ ചാന്‍സലറായ മന്ത്രി സര്‍വകലാശാലയുടെ കമ്മറ്റികളില്‍ പങ്കെടുക്കേണ്ടത്. ഗവര്‍ണറുടെ അനുമതിയില്ലാതെ അദാലത്തില്‍ പങ്കെടുത്തത് അനുചിതമാണ്. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബിടെക് പരീക്ഷയിൽ തോൽക്കുകയും പുനര്‍മൂല്യ നിര്‍ണയത്തിലും മാര്‍ക്ക് ലഭിക്കുകയും ചെയ്യാത്ത വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാം തവണയും മൂല്യം നിര്‍ണയം നടത്താന്‍ മന്ത്രിയും പഴ്സണല്‍ സ്്റ്റാഫ് അംഗങ്ങളും പങ്കെടുത്ത അദാലത്ത് തീരുമാനിച്ചിരുന്നു. ഇത് വന്‍വിവാദമായപ്പോഴാണ് പരാതി ഗവര്‍ണറുടെ മുന്നിലെത്തിയത്.

അദാലത്തിലെടുത്ത ചട്ടവിരുദ്ധമായ മൂന്നാം മൂല്യനിര്‍ണയം വിസി ശരിവച്ചതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വിസി ഈ തീരുമാനം അംഗീകരിക്കരുതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാങ്കേതിക സര്‍വകലാശാല വിസിയുടെ വിശദീകരണക്കുറിപ്പ് അംഗീകരിക്കരുതെന്നും ഗവര്‍ണറുടെ സെക്രട്ടറി പറയുന്നു.  രാജ്ഭവന്‍ നടപടിക്രമമനുസരിച്ചാണ് സെക്രട്ടറി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ട് ഗവര്‍ണര്‍ കണ്ടു, അതിലുള്ള നടപടി വരാനിരിക്കുകയാണ്. 

English Summary: Raj Bhavan Report Against K T Jaleel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA