ADVERTISEMENT

ലക്‌നൗ ∙ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിയമസഭയ്ക്കു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉന്നാവിൽ ലൈംഗിക പീഡന പരാതി നൽകിയതിനു യുവതിയെ പ്രതികൾ തീയിട്ടു കൊലപ്പെടുത്തിയതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണെന്ന് അഖിലേഷ് ആവശ്യപ്പെട്ടു.

‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും രാജിവയ്ക്കുന്ന ദിവസം വരെ നീതി ലഭിക്കില്ല. ഉന്നാവ് കേസിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഞങ്ങൾ അനുശോചന യോഗം നടത്തും’– യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

‘അങ്ങേയറ്റം അപലപനീയമായ സംഭവമാണ്. ഇതൊരു കരിദിനമാണ്. ബിജെപി സർക്കാരിനു കീഴിൽ ഇത് ആദ്യത്തെ സംഭവമല്ല. കുറ്റവാളികളെ വെടിവച്ചുകൊല്ലുമെന്ന്, മുഖ്യമന്ത്രി ഈ നിയമസഭയിൽ തന്നെ പറഞ്ഞിരുന്നു. അവർക്ക് ഒരു മകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല’– യാദവ് പറഞ്ഞു.

സ്ത്രീ സുരക്ഷ വിഷയമാക്കി ഈ ആഴ്ച തുടക്കത്തിൽ യോഗി സർക്കാരിനെതിരെ ട്വിറ്ററിലൂടെ അഖിലേഷ് രംഗത്തെത്തിയിരുന്നു. ‘സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ ബലാത്സംഗം, അതിക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയുടെ റിപ്പോർട്ടുകൾ കേൾക്കുന്നത് ഹൃദയത്തെ വേദനിപ്പിക്കുന്നു. സംസ്ഥാനത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മോശം ഘട്ടമാണ്. അപലപനീയവും’– യാദവ് ട്വീറ്റ് ചെയ്തതിങ്ങനെ..

ബലാത്സംഗ കൊലപാതകക്കേസിലെ നാല് പ്രതികളെയും തെലങ്കാന പോലീസ് കൊന്നതിനെ കുറിച്ച് നേരിട്ട് പരാമർശിക്കാതെ വെള്ളിയാഴ്ച ഒരാൾക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് യാദവ് പറഞ്ഞു. ‘നിയമത്തിൽ നിന്ന്, നീതിയിൽ നിന്ന് എത്ര ദൂരം ഓടാൻ കഴിയും? ഒരാൾക്ക് നീതി ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്, പക്ഷേ ഫലപ്രദമായ പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങളും സാമൂഹിക അന്തരീക്ഷവും ഉണ്ടാകുമ്പോഴാണ് യഥാർത്ഥ സന്തോഷം വരിക’–അദ്ദേഹം ട്വീറ്റ് ചെയ്തു.

English Summary: Akhilesh Yadav Sits On Protest Over Unnao Case, Targets UP Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com