ADVERTISEMENT

1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കർണാടക ഹുബ്ബള്ളി സ്വദേശി വിശ്വനാഥ് ചന്നപ്പ സജ്‌ജനാരുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയത് രണ്ട് എൻകൗണ്ടറുകൾ. 2008 ൽ 2 എൻജിനീയറിങ് വിദ്യാർഥികൾക്കു നേരെ 3 യുവാക്കൾ ആസിഡ് ആക്രമണം നടത്തിയതാണ് ആദ്യ സംഭവത്തിന് വഴിതെളിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത 3 യുവാക്കളും പിന്നീട് തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 2019 ഡിസംബർ 6 ന് ഉണ്ടായതും ഇതിന്റെ തനിയാവർത്തനം. 2008 ൽ സജ്‌ജനാർ വാറങ്കൽ എസ്‌പിയായിരുന്നെങ്കിൽ 2019 ൽ സജ്‌ജനാർ സൈബരാബാദ് പൊലീസ് കമ്മിഷണർ എന്ന ചുമതലയിൽ എന്നു മാത്രം. രണ്ട് ഏറ്റുമുട്ടലുകളുടെയും രേഖാചിത്രീകരണത്തിലൂടെ(വര: മുരുകേശ് തുളസിറാം)

2008 ഡിസംബർ 10, വാറങ്കൽ ടൗൺ

warangal-encounter-1

സ്കൂട്ടറിൽ പോകുകയായിരുന്ന 2 എൻജിനീയറിങ് വിദ്യാർഥിനികൾക്കു നേരെ 3 യുവാക്കൾ ആസിഡ് ഒഴിക്കുന്നു.സൗപർണിക എന്ന പെൺകുട്ടിയോട് യുവാക്കളിലൊരാൾ നടത്തിയ പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു പ്രകോപനം.

warangal-encounter-2

ഗുരുതരമായി പരുക്കേറ്റ സൗപർണികയും സുഹൃത്ത് പ്രണിതയും ചികിത്സയിൽ. പൊലീസിനെതിരെ ജനരോഷം.സംഭവത്തിനു മൂന്നാഴ്ച മുൻപു യുവാവിനെതിരെ സൗപർണികയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അനങ്ങിയില്ല.

warangal-encounter-3

ശ്രീനിവാസ് (25), സഞ്‌ജയ് (22), ഹരികൃഷ്‌ണ (24) എന്നിവരെ അന്നത്തെ വാറങ്കൽ എസ്പി വി. സി. സജ്ജനാരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുന്നു.

warangal-encounter-4

പ്രതികളുമായി 2008 ഡിസംബർ 13 പുലർച്ചെ തെളിവെടുപ്പ്. പ്രതികൾ ആസിഡ് കുപ്പികളും ബൈക്കും ഒളിപ്പിച്ച സ്ഥലത്തായിരുന്നു തെളിവെടുപ്പ്. അവിടെ നേരത്തേ ഒളിപ്പിച്ച കൈത്തോക്കുമായി പ്രതികൾ പൊലീസിനെ ആക്രമിച്ചെന്ന് പൊലീസ് ഭാഷ്യം.

warangal-encounter-5

3 പ്രതികളും പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുന്നു.

warangal-encounter-6

അതുവരെ ഉണ്ടായിരുന്ന രോഷം മറന്ന് ജനം പൊലീസിനെ തോളിലേറ്റുന്നു.


2019 നവംബർ 27, ഹൈദരാബാദിൽ ഷംഷാബാദ് ടോൾ പ്ലാസ

shamshabad-encounter-1

ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും പീഡിപ്പിക്കുന്നു. തുടർന്നു ഡോക്ടർ കൊല്ലപ്പെടുന്നു. മൃതദേഹം ലോറിയിൽ കയറ്റി ഹൈദരാബാദ്– ബെംഗളൂരു ദേശീയ പാതയിലൂടെ ഓടിച്ചു പോകുന്നു. ചാത്തൻപള്ളി എന്ന സ്ഥലത്തെ കലുങ്കിനു സമീപം പുലർച്ചെ രണ്ടരയോടെ മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുന്നു.

shamshabad-encounter-2

കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. ഡോക്ടറുടെ സഹോദരി പൊലീസിനെ വിവരമറിയിച്ചിട്ടും രാത്രി പൊലീസ് തിരച്ചിൽ നടത്താത്തതിൽ വിമർശനം.

shamshabad-encounter-3

നവംബർ 29 – ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

shamshabad-encounter-4

ഡിസംബർ 6 : യുവതിയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് പുലർച്ചെ നാലു പ്രതികളുമായി തെളിവെടുപ്പ്. പ്രതികൾ തോക്കു തട്ടിയെടുത്തെന്ന് പൊലീസ് ഭാഷ്യം. പൊലീസ് വെടിവയ്ക്കുന്നു.

shamshabad-encounter-5

4 പ്രതികളും കൊല്ലപ്പെടുന്നു.

shamshabad-encounter-6

പ്രതികളെ വധിച്ച വാർത്ത പുറത്തുവന്നതോടെ പൊലീസിനു സിന്ദാബാദ് വിളിച്ച് ആഘോഷം.

English Summary: Commissioner Vishwanath Sajjanar, Common Link in 2008 Warangal Killing & 2019 Hyderabad Encounter

 


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com