ADVERTISEMENT

ജോധ്പുർ ∙ നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടും. നീതി തല്‍ക്ഷണം ലഭിക്കുന്ന കാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു കത്തിച്ച കേസിൽ പിടിയിലായ നാല് പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച പുലർച്ചെയാണ് തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്കു തട്ടിയെടുത്തു വെടിവച്ച പീഡന കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചത്. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ് (26), ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചന്നകേശവലു (20) എന്നിവരെയാണു വധിച്ചത്.

കഴിഞ്ഞ മാസം 29നാണു നാല് പേരും പിടിയിലായത്. ഏറ്റുമുട്ടലിൽ ഒരു എസ്ഐക്കും കോൺസ്റ്റബിളിനും പരുക്കേറ്റെന്നും പൊലീസ് അറിയിച്ചു. എന്നാൽ നടന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. മൃതദേഹങ്ങൾ തിങ്കൾ രാത്രി എട്ടു വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ രാജ്യത്ത് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

English Summary: Justice Loses its Character if it Becomes Revenge, Says CJI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com