കൂടത്തായി കൂട്ടക്കൊല: മൂന്നാമത്തെ കേസിലും ജോളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

jolly-koodathai-serial-killer-new
ജോളി
SHARE

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലയില്‍ മൂന്നാമത്തെ കേസിലും ജോളിയുടെ ജാമ്യാപേക്ഷ താമരശേരി കോടതി തള്ളി. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ മാത്യു വധക്കേസിലാണ് അഭിഭാഷകന്‍ ഹൈദര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

ഭര്‍തൃപിതാവ് ടോം തോമസ്, രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍, മഞ്ചാടി മാത്യു, എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ തിങ്കളാഴ്ച താമരശേരി കോടതി പരിഗണിക്കും. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ചതിന് അറസ്റ്റിലായ സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിന്റെ റിമാന്‍ഡ് കാലാവധി പതിനാലു ദിവസം കൂടി നീട്ടി.

English Summary: Koodathai Serial Murder Case; Jolly's bail plea rejected by the Court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA