ADVERTISEMENT

കൊല്ലം∙ കടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് എറിഞ്ഞിട്ട യുവാവിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പരാധീനതയുള്ള കുടുംബം ചികിത്സയ്ക്കു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം യുവാവിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം സിദ്ദിഖ് കടയ്ക്കലിലെ വീട്ടില്‍ വിശ്രമത്തിലാണ്. കുറഞ്ഞത് മൂന്നു മാസമെങ്കിലും കിടക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വിദഗ്ധ ചികില്‍സ ലഭിച്ചാല്‍ ഒരു പക്ഷേ പഴയതു പോലെ ആകും. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദേശത്തു നിന്നു അച്ഛന്‍ മടങ്ങിവന്നതിനാല്‍ കുടുംബത്തിന് മറ്റു വരുമാനമാര്‍ഗമൊന്നുമില്ല.

വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 28 നാണ് സിദ്ധിഖിനെ വാഹനപരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ എറിഞ്ഞിട്ടത്. ആരോപണ വിധേയനായ സിവില്‍ പൊലീസ് ഓഫീസറുടെ സസ്പെന്‍ഷനപ്പുറം മറ്റ് വകുപ്പ്തല നടപടിയൊന്നുമായിട്ടില്ല. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്. 

English Summary: Police attack young man for not wearing helmet follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com