ADVERTISEMENT

കൊച്ചി∙ എറണാകുളം – വള്ളത്തോൾ നഗർ സെക്‌ഷനിൽ ഡിസംബർ 10 മുതൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

ഭാഗികമായി റദ്ദാക്കിയവ

∙ 56605 കോയമ്പത്തൂർ തൃശൂർ പാസഞ്ചർ 9,10,13,14 തീയതികളിൽ ഷൊർണൂർ വരെ മാത്രം
∙ 56603 തൃശൂർ കണ്ണൂർ പാസഞ്ചർ 10,11,14,15 തീയതികളിൽ ഷൊർണൂരിൽ നിന്നു സർവീസ് ആരംഭിക്കും
∙ 56376 എറണാകുളം ഗുരുവായൂർ പാസഞ്ചർ 9,10,13 തീയതികളിൽ തൃശൂർ വരെ മാത്രം
∙ 56365 ഗുരുവായൂർ പുനലൂർ പാസഞ്ചർ 10,11,14 തീയതികളിൽ തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.
∙ 56366 പുനലൂർ ഗുരുവായൂർ പാസഞ്ചർ 9,10,13 തീയതികളിൽ തൃശൂർ വരെ മാത്രം
∙ 56371 ഗുരുവായൂർ എറണാകുളം പാസഞ്ചർ 10,11,14 തീയതികളിൽ തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും.

നിയന്ത്രണം

∙ 22149 എറണാകുളം – പുണെ ബൈവീക്ക്‌ലി എക്സ്പ്രസ് 10,17,24 തീയതികളിൽ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയിൽ പിടിച്ചിടും.
∙ 22655 തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് 11,18,25 തീയതികളിൽ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയിൽ പിടിച്ചിടും.
∙ 16127 ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് 10,11,14,15,16,17,18,21,22,23,34,25,28 തീയിതകളിൽ ചേർത്തലയ്ക്കു തൃശൂരിനുമിടയിൽ ഒന്നര മുതൽ 2 മണിക്കൂർ വരെ പിടിച്ചിടും.
∙ 22653 തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് 14,21 തീയതികളിൽ ഒരു മണിക്കൂറോളം ആലുവയ്ക്കും ഒല്ലൂരിനുമിടയിൽ പിടിച്ചിടും.
∙ 22114 കൊച്ചുവേളി ലോകമാന്യതിലക് ബൈവീക്ക്‌ലി എക്സ്പ്രസ് 16, 23, 28 തീയതികളിൽ ഒരു മണിക്കൂറോളം എറണാകുളത്തിനും പുതുക്കാടിനുമിടയിൽ പിടിച്ചിടും.

English Summary: Train Regulations as part of Track Maintenance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com