ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷം: വിഡിയോ

SHARE

കോഴിക്കോട്∙ സംസ്ഥാനത്ത് ആഡംബര ബസുകളുടെ നിയമലംഘനം തുടരുന്നു. വിനോദയാത്രയ്ക്കിടെ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഡിസംബർ ഒന്നിന് ബെംഗളൂരുവിലേക്കു വിനോദയാത്രപോയ സംഘത്തിന്റേതായിരുന്നു ആഘോഷം.

കോഴിക്കോട് താമരശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെയാണ് നിയമം ലംഘിച്ച് ബസിനുമുകളിൽ പടക്കം പൊട്ടിച്ചത്. ഈ മാസം ഡിസംബർ ഒന്നിനാണു സംഘം യാത്ര പോയത്. യാത്ര പോയ കുട്ടികളില്‍ ഒരാളുടെ പിറന്നാൾ ആഘോഷിച്ചതായിരുന്നു. ബസ് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു അതിരുവിട്ട ആഘോഷം.

ബെംഗളൂരുവിലേക്കുള്ള വഴി മധ്യേ ആണ് ബസിനു മുകളിൽ നിയമലംഘനം നടന്നത്. കോഴിക്കോട്ടെ നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണു ബസ്. അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. നിലവിലെ പരിശോധനയില്‍ ഇളവുവരുത്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

English Summary: Dangerous Birthday party on Tourist Bus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ