നിര്‍മല സീതാരാമന്‍ കരുത്തയായ വനിത; ഫോബ്‌സ് പട്ടികയില്‍ 34-ാം സ്ഥാനം

Nirmala Sitharaman
SHARE

ന്യുയോര്‍ക്ക്∙ ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ഫോബ്‌സ് മാസിക തയാറാക്കിയ 100 കരുത്തരായ വനിതകളുടെ പട്ടികയിലാണ് നിര്‍മല സീതാരാമന്‍ ഇടംപിടിച്ചത്. ആദ്യമായി പട്ടികയില്‍ ഉള്‍പ്പെടുന്ന നിര്‍മലയ്ക്ക് 34-ാം സ്ഥാനമാണ്. 

എച്ച്‌സിഎല്‍ കോര്‍പറേഷന്‍ സിഇഒ റോഷ്‌നി നദാര്‍ മല്‍ഹോത്രയും ബൈകോണ്‍ സ്ഥാപക കിരണ്‍ മജുംദാറും പട്ടികയിലുണ്ട്. 2019-ലെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഒന്നാമത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിനെ ലഗാര്‍ഡെ രണ്ടാമതെത്തി. യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സ് പെലോസിയാണു തൊട്ടുപിന്നില്‍. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പട്ടികയിലുണ്ട്.

English Summary: Finance Minister Sitharaman among world's 100 most powerful women: Forbes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA