ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ ഗുഡ്‍വിന്‍ നിക്ഷേപ തട്ടിപ്പില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. താനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജ്വല്ലറി ഉടമകളായ തൃശൂര്‍ സ്വദേശി സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും അറസ്റ്റ് ചെയ്തത്.

താനെ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പ് വൈകിട്ട് മൂന്നുമണിക്കാണ് അറസ്റ്റ്. താനെ ജില്ലയിലെ മൂന്നു ജ്വല്ലറികളില്‍നിന്നായി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മഹാരാഷ്ട്രയിലെയും തൃശൂരിലെയും വിവിധ ജ്വല്ലറികളില്‍നടന്ന തട്ടിപ്പില്‍ വേറെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി. മൂന്നുമാസമായി ഇരുവരും ഒളിവിലായിരുന്നു.

English Summary: Goodwin Fraud Culprits Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com