ADVERTISEMENT

കൊച്ചി∙ ഫാസ്ടാഗ് ലെയിനിലൂടെ കയറുന്ന ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കിത്തുടങ്ങി. കൊച്ചി കുമ്പളത്ത് ടാഗില്ലാത്ത കാറുകള്‍ ട്രാക്കില്‍ കയറിയാല്‍ ഒരു വശത്തേക്ക് മാത്രം 70 രൂപ നല്‍കണം. ഇരുവശത്തേക്കുമായി ഫാസ്ടാഗ് ഏര്‍പ്പെടുത്താത്ത ട്രാക്കുകള്‍ 4 എണ്ണം മാത്രമാണ് ഉള്ളത്.

കേരളത്തിലെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഘട്ടം ഘട്ടമായി ആണ് നടപ്പാക്കുക. മണിക്കൂറുകള്‍ ഇടവിട്ട് ഓരോ ട്രാക്കുകള്‍ ഫാസ്ടാഗാക്കി മാറ്റും. ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണെങ്കില്‍ ഫാസ്ടാഗ് മാറ്റി പഴയ പടിയാക്കും. യാത്രക്കാര്‍ക്കു പ്രയാസമുണ്ടാക്കാതെ പടിപടിയായി ഫാസ്ടാഗിലേക്കു മാറാനാണു ടോള്‍ കമ്പനികളുടെ നീക്കം.

ഫാസ്ടാഗ് കാര്‍ഡുകള്‍ റീഡ് ചെയ്യാത്തതും റീചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തതും പ്രശ്നമാകുന്നുണ്ട്. പൂര്‍ണമായി ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

English Summary: NHAI In Fastag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com