കൂടത്തായി കൊലപാതക പരമ്പര: പ്രതികളെ പൂട്ടാനുറച്ച് പൊലീസ്; 10 വകുപ്പുകള്‍

Kozhikode News
കൊല്ലപ്പെട്ട റോയ് തോമസ്, പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, കെ.പ്രജികുമാർ, കെ.മനോജ് കുമാർ.
SHARE

കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രത്തിൽ അന്വേഷണസംഘം പ്രതികൾക്കെതിരെ ചുമത്തിയത് 10 വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ  (ഐപിസി) 9 വകുപ്പുകളും  ഇന്ത്യൻ പോയിസൺ ആക്ടിലെ ഒരു വകുപ്പുമാണ് ചുമത്തിയത്. 

∙ ഐപിസി 302 (കൊലപാതകം)–

ഒന്നാം പ്രതി ജോളി ജോസഫ് 2,3 പ്രതികളായ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരുടെ സഹായത്തോടെ റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണു കേസ്. 3 പ്രതികൾക്കെതിരെയും ഈ വകുപ്പ് ചുമത്തും. 

∙   ഐപിസി 120(ബി)–ഗൂഢാലോചന– (1,2,3 പ്രതികൾക്കെതിരെ)

∙ ഐപിസി 34 –കൂട്ടായി നടത്തുന്ന കുറ്റകൃത്യം– 1,2,3 പ്രതികൾക്കെതിരെ 

(ഒന്നാം പ്രതി കുറ്റം ചെയ്തായി തെളിഞ്ഞാൽ സഹായികൾക്കെതിരെ അതേ  കുറ്റം ചുമത്തുന്നതിനു വേണ്ടിയാണ് ഈ വകുപ്പ് ഉൾപ്പെടുത്തിയത്. ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെങ്കിലാണ് ഈ വകുപ്പിന്റെ പ്രസക്തി) 

∙ ഐപിസി 110– കുറ്റകൃത്യത്തിനുള്ള പ്രേരണ (2,3 പ്രതികൾക്കെതിരെ)

സയനൈഡ് കൈമാറിയതുവഴി എം.എസ്.മാത്യുവും പ്രജികുമാറും കൊലപാതകത്തിനുള്ള പ്രേരണ നൽകി

∙ ഐപിസി 465– വ്യാജ രേഖ ചമയ്ക്കൽ (1,4 പ്രതികൾക്കെതിരെ) 

ജോളി ജോസഫ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നാലാം പ്രതിയുമായ കെ.മനോജ്കുമാറിന്റെ സഹായത്തോടെ റോയ് തോമസിന്റെ പിതാവിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയാറാക്കുകയും സ്വത്തുക്കൾ സ്വന്തം പേരിലേക്കു മാറ്റുകയും ചെയ്തു  

∙ ഐപിസി 467–വ്യാജ വിൽപത്രം ഉണ്ടാക്കൽ 1,4 പ്രതികൾക്കെതിരെ) 

∙ ഐപിസി 468– വ്യാജരേഖ ഉപയോഗിച്ചുള്ള വഞ്ചന 1,4 പ്രതികൾക്കെതിരെ) 

∙ ഐപിസി 471– വ്യാജരേഖ യഥാർഥ രേഖയെന്ന പേരിൽ ഉപയോഗിക്കുക

(1,4 പ്രതികൾക്കെതിരെ) 

∙ ഐപിസി 201– തെളിവുനശിപ്പിക്കൽ– (ഒന്നാം പ്രതിക്കെതിരെ) 

സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയ പാത്രങ്ങൾ കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തു നിന്നു മാറ്റി 

∙ പോയിസൺ ആക്ട് 6(2)– (1,2,3 പ്രതികൾക്കെതിരെ)

അനുമതിയില്ലാതെ സയനൈഡ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യൽ. 

English Summary: Koodathai Murder ChargeSheet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA