ADVERTISEMENT

തൃശൂര്‍ ∙ ഭൂപരിഷ്കരണ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി.അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. അതിന്റെ ക്രെഡിറ്റ് പങ്കുവയ്ക്കാൻ സിപിഐ തയാറല്ല.

കേരളത്തിൽ എല്ലാവർക്കും ഇതറിയാം. അല്ലാത്തവർ ചരിത്രം വായിച്ചു പഠിക്കണം. ചരിത്രത്തിൽ അർഹരായവർക്ക് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ടു മറയ്ക്കാൻ ശ്രമിക്കരുതെന്നും കാനം പറഞ്ഞു. ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ പരാമര്‍ശിക്കാത്തത് വിവാദമായിരുന്നു.

തന്നെ ചിലര്‍ വിമര്‍ശിക്കുന്നത് ചരിത്രമറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ എന്നറിയില്ലെന്നായിരുന്നു പിണറായി വിജയൻ ഇതിനു നൽകിയ മറുപടി. തന്റെ പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. താന്‍ എന്തോ അപരാധം ചെയ്തെന്ന മട്ടിലാണ് പ്രചാരണമെന്ന് കണ്ണൂരില്‍ അഖിലേന്ത്യ കര്‍ഷകതൊഴിലാളി യൂണിയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി വെള്ളിയാഴ്ച പറഞ്ഞു. മുഖ്യമന്ത്രി ചരിത്രവസ്തുതയെ തമസ്കരിച്ചതാണെന്ന് സിപിഐ മുഖപത്രം ജനയുഗം, മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

English Summary: Kanam Rajendran Reply to CM Pinarayi Vijayan in Land Reformation Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com