ബഹിരാകാശത്ത് കഴിക്കാൻ ഇഡ്ഡലിയും; ഗഗന്‍യാൻ യാത്രികർക്കുള്ള ഭക്ഷണ മെനു തയാർ

Mission Gaganyan food menu and special containers
ഗഗൻയാൻ യാത്രികർക്കുള്ള ഭക്ഷണ മെനു, സ്പെഷൽ കണ്ടെയ്നർ. ചിത്രം – എഎൻഐ
SHARE

ന്യൂഡല്‍ഹി ∙ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ യാത്രാകാലയളവിൽ യാത്രികരുടെ ഭക്ഷണമെന്താവും? ഈ സംശയങ്ങൾക്കു മറുപടിയായി. എഗ് റോൾ, വെജ് റോൾ, ഇഡ്ഡലി, വെജ് പുലാവ്, മൂംഗ് ദാൽ ഹൽവ... ഐഎസ്ആര്‍ഒയുടെ ബഹിരാകാശദൗത്യമായ ഗഗന്‍യാന്റെ ഭാഗമായി ബഹിരാകാശത്തേയ്ക്ക് പുറപ്പെടുന്ന യാത്രികർക്കുള്ള ഭക്ഷണത്തിന്റെ മെനുവാണിത്.

മൈസൂരിലെ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറിയാണ് ഗഗൻയാൻ യാത്രികർക്കുള്ള ഭക്ഷണ മെനു തയാറാക്കിയത്. ഭക്ഷണം ചൂടാക്കി ഉപയോഗിക്കാനുള്ള ഹീറ്ററുകളും യാത്രികർക്കായി തയാറാക്കി. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് യാത്രികർക്ക് കുടിവെള്ളവും ജ്യൂസും നൽകാൻ പ്രത്യേക കണ്ടെയ്നറുകളും മൈസൂരിലെ ലാബിൽ രൂപകൽപ്പന ചെയ്തുകഴിഞ്ഞു. 

2021 ഡിസംബറിൽ ഗഗൻയാൻ നടത്താനാണ് ഐഎസ്ആർഒ തയാറെടുക്കുന്നത്. ഏഴു ദിവസത്തേക്ക് മൂന്നു യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആർഒ പദ്ധതി. 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഗഗൻയാനിനായി നാല് യാത്രികരെ കണ്ടെത്തിയെന്നും ഈ മാസം മൂന്നാമത്തെ ആഴ്ച മുതൽ റഷ്യയിൽ ഇവരുടെ പരിശീലനം ആരംഭിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

വ്യോമസേന പൈലറ്റുമാരെയാണ് ഗഗൻയാനിനായി തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും യാത്രികരുടെ വിവരങ്ങൾ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. 2018 ഓഗസ്റ്റ് 15ന് ചുവപ്പുകോട്ടയിൽ നടത്തിയ പ്രസംഗമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗന്‍യാൻ പദ്ധതി പ്രഖ്യാപിച്ചത്.

English Summary: Desi menu for astronauts on India’s first manned spaceflight Gaganyaan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA