ADVERTISEMENT

വൈറലായ വിഡിയോ: വെള്ളിയാഴ്ച ഇറാഖിലെ ബഗ്ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുൾപ്പെടെ ഏഴു പേരെ വധിച്ചതിന്റെ ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോയാണ് വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നത്.

സത്യമെന്ത്: ഇത് ഒരു വിഡിയോ ഗെയിമിലെ ക്ലിപ്പാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിക്കാതിരിക്കുക.

ഫാക്ട് ചെക്ക് ഡെസ്കിന്റെ കണ്ടെത്തൽ: സുലൈമാനിയുടെ വധത്തിന് പിന്നാലെ ലോകത്ത് പ്രത്യേകിച്ചു പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാന സാഹചര്യമാണുള്ളത്. ഇറാനിലെ ഖുദ്സ് സേനയുടെ തലവനായ സുലൈമാനിയുടെ വധത്തിന് ഇറാൻ എന്തു തിരിച്ചടിയാകും നൽകുകയെന്ന ആശങ്കയിലാണ് ലോകം. ഇതിനിടെയാണ് സുലൈമാനിയെ വധിക്കാൻ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിന്റേത് എന്ന പേരിൽ വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വൈറലായ വിഡിയോ

അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിന്റേത് എന്ന പേരിലാണ് പലരും സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ ഉൾപ്പെടുത്തുന്നത്.

വിഡിയോയിലെ വാസ്തവം
∙ റിവേഴ്സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയിൽ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമിൽ നിന്ന് എടുത്തതാണെന്നത് വ്യക്തമാണ്.

reverse-search-video-clip

∙ എസി–130 ഗൺഷിപ് സിമുലേറ്റർ – കോൺവോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ വിഡിയോ ഫ്രെയിമാണിതെന്ന് തെളിഞ്ഞു.

∙ ഈ പേരിൽ തിര‍ഞ്ഞാൽ ഇതിന്റെ യഥാർഥ വിഡിയോ യൂട്യൂബിൽ ലഭ്യമാകും.

google-video-clip

∙ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പുകളെപ്പോലെ 1 മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമാണ് യൂ ട്യൂബിൽ ലഭ്യമായ വിഡിയോയ്ക്കുമുളളത്.

∙ മൂന്നു റോക്കറ്റുകൾ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഈ വിഡിയോയിലാകട്ടെ നിരവധി റോക്കറ്റുകൾ വാഹനങ്ങളിൽ പതിക്കുന്നത് വ്യക്തമാണ്.

വിധിയെഴുത്ത് – സമൂഹമാധ്യമങ്ങളിൽ യുഎസ് ഡ്രോൺ ആക്രമണത്തിന്റേതെന്നു കാട്ടി പ്രചരിപ്പിക്കുന്ന ഈ വിഡിയോ ക്ലിപ്പ് ഒരു വിഡിയോ ഗെയിം ക്ലിപ്പ് മാത്രമാണ്.

വൈറലെല്ലാം റിയലല്ല – മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് പേജ് സന്ദർശിക്കാൻ ക്ലിക്ക് ചെയ്യുക >>

English Summary: Video of drone strike killing Iranian commander Sulaimani is viral but not real

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com