ADVERTISEMENT

തിരുവനന്തപുരം∙ ടി.പി. സെൻകുമാറിനെ ഡിജിപി ആക്കിയതു താൻ ചെയ്ത മഹാ അപരാധമായിപ്പോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മലയാളി ഉദ്യോഗസ്ഥൻ ഡിജിപി ആകട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. വടക്കേ ഇന്ത്യയിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് സീനിയോറിറ്റിയിൽ മുന്നിലെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

നാളെ കൊച്ചിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പരിപാടിയാണെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ ഇനി ലഭിക്കുന്നതു വെറും 11 മാസങ്ങള്‍ മാത്രമാണ്. 2021 ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും പെരുമാറ്റച്ചട്ടവും വരും. ഈ 11 മാസങ്ങള്‍ കൊണ്ട് എങ്ങനെയാണ് ഗ്ളോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍നിന്ന് ഉരുത്തിരിയുന്ന പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയെന്നും ചെന്നിത്തല ചോദിച്ചു. വ്യവസായികളുമായി പ്രാരംഭ ചര്‍ച്ച നടത്താന്‍ പോലും സർക്കാരിനു സമയം കിട്ടില്ല.

യഥാര്‍ത്ഥത്തില്‍ ഇടതു സര്‍ക്കാരിന് കേരളത്തിന്റെ വികസനത്തില്‍ ആത്മാര്‍ത്ഥമായ താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍ ഭരണത്തിലേറി ആദ്യ വര്‍ഷമോ രണ്ടാം വര്‍ഷമോ ഇത്തരത്തിലൊരു മീറ്റ് നടത്താമായിരുന്നു. അവസാന വര്‍ഷം ഇത് നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Ramesh Chennithala On TP Senkumar, Global Investors Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com