ADVERTISEMENT

ടെഹ്റാൻ∙ യുഎസും സഖ്യകക്ഷികളും ഇറാനെതിരെ ആക്രമണങ്ങൾ നടത്തിയാൽ കൂടുതൽ വേദനാജനകമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ്സ് (ഐആർജിസി). ഇസ്രയേലിന്റെ സയണിസ്റ്റ് ഭരണകൂടത്തെ വിട്ടുകളയില്ലെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാഖിലെ യുഎസ് താവളങ്ങൾ ആക്രമിച്ചശേഷം പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെയാണ് ഐആർജിസി വാർത്താക്കുറിപ്പ് ഇറക്കിയത്.

രക്തദാഹിയായ ധിക്കാരിയായ സാത്താനായ യുഎസ് ഭരണകൂടം, ഇറാനെതിരെ ഇനിയുമെന്തെങ്കിലും ക്രൂരകൃത്യം ചെയ്യാനൊരുമ്പെട്ടാൽ വേദനാജനകമായ തിരിച്ചടികൾ പ്രതീക്ഷിക്കേണ്ടിവരും. സുലൈമാനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്രയേൽ എന്ന സയണിസ്റ്റ് ഭരണകൂടത്തെയും യുഎസിനെയും വേർതിരിച്ചു കാണാനാകില്ലെന്ന് കുറിപ്പിൽ പറയുന്നു. നേരത്തേ, കൊലപാതകം അമേരിക്കയുടെ മാത്രം കാര്യമാണന്നു വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഈ വാദത്തെ തള്ളിയാണ് ഇറാന്റെ കുറിപ്പ്.

യുഎസിന്റെ സഖ്യകക്ഷികളായ കുവൈത്ത്, ജോർദാന്‍, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അവരുടെ രാജ്യത്തുള്ള താവളങ്ങളിൽനിന്ന് ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയാൽ അവരുടെ മണ്ണും നശിപ്പിക്കും – കുറിപ്പിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച യുഎസ് സൈന്യത്തെ ഇറാൻ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവർഷം യുഎസും ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിനുള്ള മറുപടിയാണ് ഇന്നലെ ഇറാൻ നൽകിയത്.

English Summary: Iran warns ‘Great Satan’ America that any new attack will result in ‘painful and crushing’ response, including against Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com